5-Day Cybersecurity & Ethical Hacking Boot Camp (Malayalam) | Edwhere Learning

5 Days Ethical Hacking Bootcamp

Kickstart Your Cybersecurity Journey: 5-Day Ethical Hacking Boot Camp Course (Malayalam).
 



Language: Malayalam

Lifetime-access, Internationally verifiable certificate, Free access to community

Course contents

Course Feedback

need Help

Mail us at: contact@edwhere.com

Contact : (+91) 8138041614

FAQs

Is placement assistance available?

ഇതൊരു തുടക്കക്കാർക്കായുള്ള കോഴ്സാണ്, സൈബർ സുരക്ഷാ രംഗത്തെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് നേരിട്ടുള്ള തൊഴിൽ നിയമനത്തിനുള്ള എല്ലാ ആവശ്യകതകളും പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല. നിങ്ങൾക്ക് പ്ലേസ്‌മെന്റ് സഹായം വേണമെങ്കിൽ, ഞങ്ങളുടെ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ കൂടുതൽ അനുയോജ്യമായേക്കാം. ഈ കോഴ്സ് ഒരു Starting point മാത്രമാണ്.

How can I clear my doubts?

നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ഓപ്ഷൻ ഉപയോഗിക്കാം, ഇൻസ്ട്രക്ടറെ ടാഗ് ചെയ്താൽ നിങ്ങൾക്ക് അവിടെ നിന്ന് മറുപടി ലഭിക്കും. കൂടാതെ, എൻറോൾ ചെയ്യുന്ന സമയത്ത് ഇൻസ്ട്രക്ടർമാരുടെ WhatsApp നമ്പറുകൾ നൽകുന്നതാണ്, അവിടെയും നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം.

Is the course focused on offensive or defensive cybersecurity?

Offensive അല്ലെങ്കിൽ Defensive സൈബർ സുരക്ഷാ മേഖലയിലേക്ക് പോകുന്നതിന്, സൈബർ ഭീഷണികളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. ഈ കോഴ്സ് ഈ രണ്ട് വശങ്ങൾക്കും ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ ഉൾക്കൊള്ളുന്നു.

Can I hack WhatsApp and Instagram after taking this course?

ഇല്ല, ഈ കോഴ്സ് കഴിഞ്ഞാൽ നിങ്ങൾക്ക് WhatsApp-ഉം Instagram-ഉം ഹാക്ക് ചെയ്യാൻ കഴിയില്ല. ഇത്തരം ലൈവ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണ്, ഈ കോഴ്സ് നിയമപരമായ ഹാക്കിംഗ് പ്രവർത്തനങ്ങളിലും ലാബ് എൻവയോൺമെന്റുകളിലെ ടെസ്റ്റിംഗിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Can I add this course to my resume?

Yes, ഈ കോഴ്സ് നിങ്ങൾക്ക് നിങ്ങളുടെ റെസ്യൂമെയിൽ ചേർക്കാം.

Can I add this course to my LinkedIn profile?

Yes, ഞങ്ങളുടെ Organisation ലിങ്ക്ഡ്ഇൻ verified ആയതുകൊണ്ട് നിങ്ങളുടെ സർട്ടിഫിക്കറ്റ് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എളുപ്പത്തിൽ ചേർക്കാൻ കഴിയും.

Do I need a laptop for this course, and what are the specifications?

ഈ കോഴ്സിന് ഒരു ലാപ്ടോപ്പ് ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്, എന്നാൽ നിർബന്ധമല്ല . കുറഞ്ഞത് 8GB റാം, i5 8th ജനറേഷൻ അല്ലെങ്കിൽ അതിലും ഉയർന്ന പ്രോസസ്സർ, 512GB SSD എന്നിവയാണ് ശുപാർശ ചെയ്യുന്ന സ്പെസിഫിക്കേഷനുകൾ. ഇതിന് മുകളിലുള്ള ഏത് സിസ്റ്റവും അനുയോജ്യമാണ്. ഒരു ഗ്രാഫിക്സ് കാർഡ് നിർബന്ധമല്ല, പക്ഷേ ഉണ്ടെങ്കിൽ നല്ലതാണ്.

Is this course offered offline?

ഇല്ല, ഈ കോഴ്സ് നിലവിൽ ഓൺലൈനായി മാത്രമേ ലഭ്യമാകൂ.

Is the video content accessible for a lifetime?

അതെ, നിലവിൽ കോഴ്സ് വീഡിയോകൾക്ക് ലൈഫ് ടൈം ആക്സസ് നൽകുന്നുണ്ട്. നിങ്ങൾ എത്രയും പെട്ടെന്ന് എൻറോൾ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ലൈഫ് ടൈം ആക്സസ് ലഭിക്കും.

Which application is used for the classes?

learn.edwhere.com എന്ന ഞങ്ങളുടെ ആപ്ലിക്കേഷൻ വഴിയാണ് ക്ലാസുകൾ നടക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് "Edwhere Learning App" ഡൗൺലോഡ് ചെയ്യാനും കഴിയും.

Does the certificate have international validity?

അതെ, സർട്ടിഫിക്കറ്റിന് അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഇതിന് ഒരു പ്രത്യേക കോഡ് ഉണ്ട്, അത് ഉപയോഗിച്ച് ലോകത്ത് എവിടെയുള്ള ആർക്കും, ആർക്കാണ് നൽകിയത്, എപ്പോഴാണ് നൽകിയത് എന്നിവ ഉൾപ്പെടെ അതിന്റെ ആധികാരികത പരിശോധിക്കാൻ കഴിയും.

How long is the course valid, and is it mandatory to complete within 5 days?

ഈ കോഴ്സിന് നിങ്ങൾക്ക് എത്ര കാലം വേണമെങ്കിലും ആക്സസ് ഉണ്ടായിരിക്കും. 5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുന്നത് വളരെ നല്ലതാണ്, എന്നാൽ അത് നിർബന്ധമല്ല. നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പൂർത്തിയാക്കാവുന്നതാണ്.